നിങ്ങളുടെ ഫോണിൽ ഗൂ​ഗിൾ ക്രോം ഉണ്ടോ?”ഗൂ​ഗിൾ ക്രോം എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം” വളരെ എളുപ്പത്തിൽ ഇങ്ങനെ അപ്ഡേറ്റ് ചെയ്യാം!

ക്രോമിന്റെ വിവിധ പതിപ്പുകളിൽ ഒട്ടേറെ പിഴവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഗൂ​ഗിൾ ക്രോം ഉപയോക്താക്കളോട് ബ്രൗസർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചിരിക്കുകയാണ്.

ഫിഷിങ്, ഡേറ്റാ ചോർച്ച, മാൽവെയർ ബാധ എന്നീ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് നിർദേശം. ലിനക്സ്, മാക്സ് ഒഎസുകളിൽ 115.0.5790.170-ന് മുൻപുള്ള ക്രോം പതിപ്പുകളും വിൻഡോസിൽ 115.0.5790.170/.171-ന് മുൻപുള്ള പതിപ്പുകളുമാണ് അടിയന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടത്.

ഗൂഗിൾ അതിന്റെ ക്രോം ബ്രൗസറിനായി പ്രതിവാര സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങുമെന്ന് കമ്പനി ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ഇതുവരെ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു സുരക്ഷാ അപ്ഡേറ്റുകൾ പുറത്തിറക്കിയിരുന്നത്.
സാധാരണ ക്രോം ബ്രൗസറിൽ സ്വയമേവ അപ്ഡേറ്റുകൾ ഉണ്ടാകും. എന്നാൽ എന്തെങ്കിലും സെറ്റിങ്സുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ നമ്മൾ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

എങ്ങിനെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാം?
പല രീതികളിൽ നമുക് ക്രോം അപ്ഡേറ്റ് ചെയ്യാം.

ഏറ്റവും എളുപ്പം പ്ലേ സ്റ്റോറിൽ പോയി (ആൻഡ്രോയിഡ്) അപ്ഡേറ്റ് ചെയ്യുന്നതാണ്.

അതിനായി നമ്മുടെ ഫോണിലുള്ള പ്ലേ സ്റ്റോർ തുറക്കുക.

തുടർക്ക് google chrome എന്ന സെർച്ച് ചെയ്ത് എടുക്കുക

അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ Update എന്ന് കാണും അത് എടുത്താൽ മതി.

Open എന്നാണ് കാണുന്നതെങ്കിൽ നമ്മുടെ ക്രോം അപ്ഡേറ്റ് വേർഷൻ ആണ്.

ഇനി ക്രോം വഴി എങ്ങിനെ അപ്ഡേറ്റ് ചെയ്യാം എന്ന് നോക്കാം.

അതിനായി ക്രോം തുറക്കുക.

ബ്രൗസറിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക .

അതിൽ അപ്ഡേറ്റ് ക്രോം എന്ന് കാണുന്നുണ്ടെങ്കിൽ അത് എടുക്കുക.

ഇനി അപ്ഡേറ്റ് ക്രോം എന്ന് കാണുന്നില്ലെങ്കിൽ Settings ക്ലിക്ക് ചെയ്യുക .

അതിൽ ഇടത് വശത്തു ഏറ്റവും താഴെ About Chrome ക്ലിക് ചെയ്യുക

അതിൽ നമ്മുടെ ക്രോം ഏത് വേർഷൻ ആണെന്ന് അറിയാം. അപ്ഡേറ്റ് ഉണ്ടെങ്കിൽ ആ ഓപ്ഷൻ ഉണ്ടാകും.

നമ്മുടെ ഫോണിലുള്ള എല്ലാ ആപും കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. നമ്മുടെ ഡാറ്റ സുരക്ഷിതമാക്കാൻ വേണ്ടിയാണ്. അപ്ഡേറ്റ് ചെയ്യുന്നത് പുതിയ ഫ്യുച്ചറുകൾ കിട്ടാൻ വേണ്ടി മാത്രം അല്ല, പല സെക്യൂരിറ്റി സെറ്റിംഗ്സ് കൂടെ അതിൽ ഉൾപ്പെട്ടിട്ടുണ്ടാകും.

അപ്ഡേറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിലോ നിങ്ങളെ ഞങ്ങൾ സഹായിക്കാം. യാതൊരു വിധ ഫീസും ഉണ്ടായിരിക്കുന്നതല്ല. വിർച്വൽ അസ്സിസ്റ്റൻസും ഉണ്ടായിരിക്കുന്നതാണ്.
സഹായത്തിനായി ഞങ്ങൾക്ക് മെസ്സേജ് അയക്കൂ.
https://wa.me/917356460062

ഇത്തരം പുതിയ ടെക്നോളജി അറിവുകൾ നേടാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് EcleTech ന്റെ വാട്സ് ആപ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യൂ….
https://chat.whatsapp.com/GHq7dn0AM4f0KfFdaDwIvQ

Leave a Reply

Your email address will not be published. Required fields are marked *

Popular Posts

  • നിങ്ങളുടെ ഫോണിൽ ഗൂ​ഗിൾ ക്രോം ഉണ്ടോ?”ഗൂ​ഗിൾ ക്രോം എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം” വളരെ എളുപ്പത്തിൽ ഇങ്ങനെ അപ്ഡേറ്റ് ചെയ്യാം!
  • പത്താം ക്ലാസ് ജയിച്ചവർക്ക് പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാം; 30,041 ഒഴിവുകൾ; 1508 ഒഴിവ് കേരളത്തിൽ.
  • ആ ലൈറ്റൊന്നിടുമോ? വെളിച്ചത്തിനൊപ്പം ഇന്റർനെറ്റും; “ലൈഫൈ” പുതിയൊരു വിപ്ലവം കൂടി.

Search

Categories

Tags

There’s no content to show here yet.